ലോകജനത കാരുണ്യത്തിലും പരസ്പരസ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും മുേന്നറണം – മാര്‍ പോളി കണ്ണൂക്കാടന്‍

ലോകജനത കാരുണ്യത്തിലും പരസ്പരസ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും മുേന്നറണം – മാര്‍ പോളി കണ്ണൂക്കാടന്‍

ഫോട്ടോ അടിക്കുറിപ്പ് : അഴിക്കോട് മാര്‍തോമ്മ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ഭാരതപ്രവേശന തിരുനാളിന് മാര്‍ പോളി കണ്ണൂക്കാടന്‍ തിരിതെളിയിക്കുന്നു.

കൊടുങ്ങല്ലൂര്‍: അഴിക്കോട് മാര്‍തോമ്മ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ തോമാശ്ലീഹയുടെ ഭാരതപ്രവേശന തിരുനാള്‍ കോവിഡ് നിബന്ധനകള്‍ പാലിച്ച് ആഘോഷിച്ചു. പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കി. മാര്‍ത്തോമാശ്ലീഹാ നല്‍കിയ വിശ്വാസപൈതൃകം കത്തിജ്ജ്വലിപ്പിച്ച് കാരുണ്യവും സാഹോദര്യവും സഹവര്‍ത്തിത്വവും കൈമുതലാക്കി വിശ്വാസികള്‍ മുേന്നറണം എന്ന് ബിഷപ്പ് പറഞ്ഞു. ബോട്ടുവെഞ്ചിരിപ്പ്, ഭാരതപ്രവേശന ജലഘോഷയാത്ര എന്നിവ തിരുനാള്‍ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ഏ.സി.വി. ചാനലിലും 'മാര്‍ത്തോമ പൊന്തിഫിക്കല്‍ ഷ്രൈന്‍' എ യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org