ഭവനരഹിതരും അഭയാര്‍ത്ഥികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

ഭവനരഹിതരും അഭയാര്‍ത്ഥികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി
Published on

തന്റെ ജീവിതം പ്രമേയമാകുന്ന "ഫ്രാന്‍സെസ്‌കോ" എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നൂറോളം വരുന്ന ഭവനരഹിതരും അഭയാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പ്രദര്‍ശനം കാണുവാന്‍ അഭയാര്‍ത്ഥികളെ ഡോക്യുമെന്ററിയുടെ സംവിധായകന്‍ തന്നെയാണു ക്ഷണിച്ചു വരുത്തിയിരുന്നത്. അവര്‍ക്കു ഭക്ഷ്യവസ്തുക്കളും സംഘാടകര്‍ വിതരണം ചെയ്തു.

യൂജെനി അഫിനീവ്‌സ്‌കി സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, ദരിദ്രര്‍, വൈദികരുടെ ലൈംഗികചൂഷണം, സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം, ലൈംഗികന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങളോടുള്ള മാര്‍പാപ്പയുടെ സമീപനമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org