സമ്മാനസംസ്‌കാരത്തിന് മാര്‍പാപ്പ വിരാമമിടുന്നു

സമ്മാനസംസ്‌കാരത്തിന് മാര്‍പാപ്പ വിരാമമിടുന്നു

Published on

വത്തിക്കാനില്‍ നടപ്പാക്കുന്ന സമഗ്രമായ അഴിമതിവിരുദ്ധ നിയമങ്ങളുടെ ഭാഗമായി, സമ്മാനങ്ങളുടെ കൈമാറ്റത്തിനു കര്‍ക്കശമായ നിയന്ത്രണങ്ങളേര്‍ പ്പെടുത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു. റോമന്‍ കൂരിയായിലെ ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ 40 യൂറോയില്‍ അധികം വിലയുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുന്നതു മാര്‍പാപ്പ വിലക്കി. വത്തിക്കാനി ലെ 'എന്‍വലപ് സംസ്‌കാരത്തിന്' ഇത് അന്ത്യം കുറിക്കുമെന്നാണു പ്രതീക്ഷ. സഭയില്‍ അഴിമതി വര്‍ദ്ധിക്കാന്‍ ഇടയാക്കിയത് ഇപ്രകാരം സമ്മാനങ്ങള്‍ നല്‍കുന്ന ശീലമാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. കാര്‍ഡിനല്‍ പദവിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അമേരിക്കയിലെ തിയഡോര്‍ മക്കാരിക്ക് വന്‍തോതില്‍ പണം നല്‍കിയാണ് റോമന്‍ കൂരിയായിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചിരുന്നതെന്നു വാര്‍ത്തകളുണ്ടായിരുന്നു. ധനപരമായ സുതാര്യത സംബന്ധി ച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളിലേയ്ക്കു വത്തിക്കാന്‍ സിറ്റിയെ ഉയര്‍ത്താന്‍ ഇത്തരം നടപടികള്‍ സഹായകരമാകുമെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

logo
Sathyadeepam Online
www.sathyadeepam.org