ക്രൈസ്തവ സാമൂഹിക സാമ്പത്തിക അവസ്ഥ പഠിക്കാനുളള സാമ്പിള്‍ സര്‍വ്വേക്കായി ചോദ്യാവലി പ്രകാശിപ്പിച്ചു.

ക്രൈസ്തവ സാമൂഹിക സാമ്പത്തിക അവസ്ഥ പഠിക്കാനുളള സാമ്പിള്‍ സര്‍വ്വേക്കായി ചോദ്യാവലി പ്രകാശിപ്പിച്ചു.

കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹികസാമ്പത്തിക സ്ഥിതികള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച റിട്ട. ജസ്റ്റിസ് ജെ.ബി.കോശി അദ്ധ്യക്ഷനായി നിയമിച്ച കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാനായി കേരള കത്തോലിക്കാ സഭയിലെ 32 രൂപതകളിലും നടത്തുന്ന സാമ്പിള്‍ സര്‍വ്വേയുടെ ആവശ്യത്തിലേക്കായി ചോദ്യാവലി തയ്യാറായി. പാലാ രൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ കുടുംബ കൂട്ടായിമ രൂപതാ കോര്‍ഡിനേറ്റര്‍ ശ്രീ തോമസ് വടക്കേലിന് ചോദ്യാവലിയുടെ ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. പാലാ ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ സര്‍വ്വേയുടെ നടത്തിപ്പിനായുള്ള 80 യുവാക്കളുടെ ട്രയിനിങ് സെഷനും ഉണ്ടായിരുന്നു. സഭാതലത്തില്‍ ശാസ്ത്രീയമായ രീതിയില്‍ നിര്‍ണ്ണയിക്കപ്പെട്ട 12 ഇടവകകളില്‍ സര്‍വ്വേ നടത്തിപ്പിനായി കോര്‍ ടീമും രൂപീകരിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് മാലേപ്പറമ്പില്‍, കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍ ടീം ക്യാപ്റ്റന്‍സ് ഫാ. ജോസഫ് കീരാംതടം, ഫാ. തോമസ് പേഴുംകാട്ടില്‍, ഫാ. തോമസ് തയ്യില്‍, പബ്ലിക് അഫയര്‍ സ് കമ്മറ്റി കണ്‍വീനര്‍ പ്രഫ. കെ.കെ ജോസ് കണിച്ചുകാട്ട്, കുടുംബ കൂട്ടായ്മ സെക്രട്ടറി ശ്രീ. ജോണി വേലംകുന്നേല്‍, ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജ് എം.എസ്.ഡബ്ലൂ വിഭാഗം മേധാവി സി. ബിന്‍സി എസ്.എ.ബി.എസ്, എസ്.എം.വൈ.എം. കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. പാലാ രൂപതാ പബ്ലിക് അഫയര്‍സ് കമ്മറ്റി അംഗങ്ങള്‍ കുടുംബകൂട്ടായ്മ എസ്.എം.വൈ.എം. ഭാരവാഹികള്‍ ചേര്‍പ്പുങ്കല്‍ രാമപുരം കോളേജുകളിലെ സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്‍സ് എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org