തിയോളജിക്കല്‍ അസോസിയേഷന്‍ ദൈവശാസ്ത്രജ്ഞരെ ആദരിച്ചു

തിയോളജിക്കല്‍ അസോസിയേഷന്‍ ദൈവശാസ്ത്രജ്ഞരെ ആദരിച്ചു

കേരള തിയോളജിക്കല്‍ അസോസിയേഷന്‍ കേരളത്തിലെ മുതിര്‍ന്ന ദൈവശാസ്ത്രജ്ഞരെ ആദരിച്ചു. സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കെ.റ്റി.എ. പ്രസിഡന്‍റ് ഫാ. വിന്‍സെന്‍റ് കുണ്ടുകുളം അധ്യക്ഷനായിരുന്നു. ധാര്‍മിക ദൈവശാസ്ത്രജ്ഞനായ റവ. ഡോ. ജോര്‍ജ് തേറുകാട്ടില്‍, ബിബ്ലിക്കല്‍ ദൈവശാസ്ത്രജ്ഞനായ റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, മലയാളഭാഷയുടെയും ഗുണ്ടര്‍ട്ട് പഠനത്തിന്‍റെയും വിദഗ്ദനായ പ്രൊഫ. സ്കറിയ സക്കറിയാ, സുറിയാനി ഭാഷാ വിദഗ്ദനായ റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍ എന്നിവരുടെ സംഭാവനകള്‍ അനുസ്മരിച്ച് ആദരങ്ങള്‍ അര്‍പ്പിച്ചു.

തദവസരത്തില്‍ മതാചാരങ്ങളും മനുഷ്യന്‍റെ മൗലികാവകാശങ്ങളും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ റിട്ടയേര്‍ഡ് ജസ്റ്റീസ് എബ്രാഹം മാത്യു പ്രബന്ധം അവതരിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ കുടുംബസംബന്ധിയായ അപ്പസ്തോലിക പ്രബോധനം സ്നേഹത്തിന്‍റെ സന്തോഷത്തിന്‍റെ പ്രായോഗിക നിര്‍ദേശങ്ങള്‍ എന്ന ലഘു ഗ്രന്ഥം സമ്മേളനത്തില്‍വച്ചു പ്രസിദ്ധീകരിച്ചു. റവ. ഡോ. ജേക്കബ് നാലുപറയില്‍, റവ. ഡോ. മത്തായി കടവില്‍, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിളളി, സി. ആര്‍ദ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org