ഐസിസ് കൊലപ്പെടുത്തിയവര്‍ സകല ക്രൈസ്തവരുടെയും വിശുദ്ധര്‍ : മാര്‍പാപ്പ

ഐസിസ് കൊലപ്പെടുത്തിയവര്‍ സകല ക്രൈസ്തവരുടെയും വിശുദ്ധര്‍ : മാര്‍പാപ്പ

2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ ലോകത്തിലെ എല്ലാ ക്രൈസ്തവരുടെ യും വിശുദ്ധരാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ജലത്താലും ആത്മാവിനാലും ക്രൈസ്തവരായി സ്‌നാനപ്പെട്ട ആ 21 പേരുടെ രക്തത്താലുള്ള സ്‌നാന ത്തെ തന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. സമകാലിക രക്തസാക്ഷികളുടെ ദിനാചരണത്തിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണു മാര്‍പാപ്പയുടെ പരാമര്‍ശം.
ധീരരായ ഈ സഹോദരങ്ങളെ നമുക്കു നല്‍കിയതിനു മാര്‍പാപ്പ പിതാവായ ദൈവത്തിനു നന്ദി പറ ഞ്ഞു. രക്തം ചിന്തുന്നത്രയും വിശ്വസ്തത ക്രിസ്തുവിനോടു പുലര്‍ത്തുവാന്‍ പരിശുദ്ധാത്മാവ് അവര്‍ക്കു കരുത്തു നല്‍കി. അവരെ വളര്‍ത്തുകയും വിശ്വാസത്തില്‍ വളരാന്‍ പഠിപ്പിക്കുകയും ചെയ്ത കോപ്റ്റിക് സഭയിലെ മെത്രാന്മാരും വൈദികരും നമ്മുടെ കൃതജ്ഞതയര്‍ഹിക്കുന്നു. ഈ 21 രക്തസാക്ഷികളുടെയും അമ്മമാരോടും പ്രത്യേകമായ നന്ദി പ്രകാശിപ്പിക്കുന്നു. ലളിതമെങ്കിലും സുസ്ഥിരമായ തങ്ങളുടെ വിശ്വാസത്തിലൂടെ അവര്‍ ആര്‍ജിച്ചത് ഒരു ക്രിസ്ത്യാനിക്കു ലഭിക്കാവുന്ന ഏറ്റവും മഹത്തായ ദാനമാണ്. സ്വന്തം ജീവനര്‍പ്പിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം വഹിക്കുക എന്ന ദാനം – മാര്‍പാപ്പ വിശദീകരിച്ചു.
കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ ലണ്ടന്‍ രൂപതയാണ് ഈ ദിനാചരണം സംഘടിപ്പിച്ചത്. കോ പ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍, ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബി, വത്തിക്കാന്‍ ക്രൈസ്തവൈക്യ കാ ര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കുര്‍ട്ട് കോച് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org