വിശുദ്ധ ബ്ലെയിസ് (316) : ഫെബ്രുവരി 3

വിശുദ്ധ ബ്ലെയിസ് (316) : ഫെബ്രുവരി 3

പഴയ ഐതിഹ്യകഥകളില്‍ നിന്നാണ് വി. ബ്ലെയിസിനെപ്പറ്റിയുള്ള വിവരങ്ങള്‍ നാം ചികഞ്ഞെടുക്കുന്നത്. കുരിശുയുദ്ധങ്ങളുടെ കാലഘട്ടത്തി ലാണ് ബ്ലെയിസിനെ പാശ്ചാത്യനാടുകളില്‍ അവതരിപ്പിക്കാന്‍ സാധ്യത. അദ്ദേഹം ജോലികൊണ്ട് ഒരു ഭിഷഗ്വരനായിരുന്നു. ക്രമേണ അദ്ദേഹം ആത്മാവിന്റെയും ഭിഷഗ്വരനായി മാറി. അങ്ങനെ അര്‍മേനിയായിലെ (ടര്‍ക്കി) സെബാസ്റ്റേയുടെ മെത്രാനായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു.
പക്ഷേ, കോണ്‍സ്റ്റന്റൈനിന്റെ മിലാന്‍ വിളംബരത്തിനുശേഷവും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. അക്കൂട്ടത്തില്‍ വി. ബ്ലെയിസും തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. അവസാനം അദ്ദേഹത്തെ ശിരച്ഛേദം ചെയ്തു വധിച്ചു.
വി. ബ്ലെയിസിനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന വഴിക്ക്, തൊണ്ടയില്‍ മീന്‍മുള്ളു കുരുങ്ങിയ ഒരു കുട്ടിയെ സുഖപ്പെടുത്തിയതിനാല്‍ തൊണ്ട സംബന്ധിച്ച രോഗങ്ങളുടെ മദ്ധ്യസ്ഥനായാണ് ഈ വിശുദ്ധന്‍ അറിയപ്പെടുന്നത്.
മദ്ധ്യകാലഘട്ടത്തില്‍ വി. ബ്ലെയിസ് റോമില്‍ വളരെ പ്രസിദ്ധനായിരുന്നു. റോമില്‍ത്തന്നെ വിശുദ്ധന്റെ പേരില്‍ 30 ദൈവാലയങ്ങളുണ്ടായിരുന്നു.

ആത്മധൈര്യം ധാര്‍മ്മികബലമാണ്. ഉന്നതമായ ധാര്‍മ്മികബോധമുള്ളവര്‍ക്കേ ഈ വലിയ ഗുണം ലഭിക്കുകയുള്ളൂ. ഏതു പ്രതികൂല സാഹചര്യങ്ങളെയും എന്തു നഷ്ടം സഹിച്ചും സധൈര്യം നേരിടാന്‍ ശക്തി ലഭിക്കുന്നത് ഈ ധാര്‍മ്മികശക്തിയുള്ളതുകൊണ്ടാണ്. മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കുന്നവന് ഈ ശക്തി ലഭിക്കും; മനസ്സാക്ഷിയുടെ സ്വരം ദൈവത്തിന്റെ സ്വരമാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org