വിശുദ്ധ ഡാനിയേല്‍ മുരാനോ  (1411) : മാര്‍ച്ച് 31

വിശുദ്ധ ഡാനിയേല്‍ മുരാനോ  (1411) : മാര്‍ച്ച് 31
ഒരു ജര്‍മ്മന്‍ കച്ചവടക്കാരനായിരുന്ന ഡാനിയേലിനെ കമല്‍ഡോലിസ് സന്ന്യാസിമാരുടെ ജീവിതരീതി വളരെ ആകര്‍ഷിച്ചു. അവരുടെ കൂടെ അദ്ദേഹം മണിക്കൂറുകള്‍ ചെലവഴിച്ചു. അങ്ങനെ, സ്വന്തം വീട്ടില്‍ത്തന്നെ ഒരു സന്ന്യാസിയായി, അവരുടെ വേഷത്തില്‍ കഴിയുവാന്‍ അദ്ദേഹം തീരുമാനിച്ചു. തന്റെ ഭൗതികസമ്പത്തെല്ലാം തന്നെ ദരിദ്രരുടെ കഷ്ടതകള്‍ കുറയ്ക്കാനായി വിനിയോഗിച്ചു.

ഡാനിയേല്‍ ഒരു ജര്‍മ്മന്‍ കച്ചവടക്കാരനായിരുന്നു. പതിവായി കച്ചവടാവശ്യങ്ങള്‍ക്ക് വെനീസില്‍ പോകും. അതിനിടയില്‍ മുരാനോ എന്ന സ്ഥലത്തുള്ള കമല്‍ഡോലിസ് സന്ന്യാസിമാരെപ്പറ്റി അറിയുന്നതിന് ഇടയായി. അവരുടെ ജീവിതരീതി അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചു. അവരുടെ കൂടെ അദ്ദേഹം മണിക്കൂറുകള്‍ ചെലവഴിച്ചു. അങ്ങനെ, സ്വന്തം വീട്ടില്‍ത്തന്നെ ഒരു സന്ന്യാസിയായി, അവരുടെ വേഷത്തില്‍ കഴിയുവാന്‍ അദ്ദേഹം തീരുമാനിച്ചു.

പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മുഴുകി ജീവിതം തുടര്‍ന്ന ദാനിയേല്‍ തന്റെ ഭൗതിക സമ്പത്തെല്ലാം തന്നെ ദരിദ്രരുടെ കഷ്ടതകള്‍ കുറയ്ക്കാനായി വിനിയോഗിച്ചു. 1411 ല്‍ ഏതാനും മോഷ്ടാക്കള്‍ അദ്ദേഹത്തെ വധിക്കുകയായിരുന്നു.

നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്.
എഫേസോസ് 4:1-5

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org