പഴയ നിയമപ്രവാചകന്മാരില്‍ ജ്വലിക്കുന്ന അഗ്നിയായിരുന്നു ഏലിയാസ്. ജ്വലിക്കുന്ന ദൈവസ്നേഹത്തിന്‍റെ അടയാളമായി പലയിടങ്ങളിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇങ്ങനെ യഹോവയോടുള്ള സ്നേഹത്തില്‍ എരിഞ്ഞിരുന്ന ഏലിയാസ് അവസാനം ഒരഗ്നേയരഥത്തില്‍ ആകാശത്തിലേയ്ക്ക് എടുക്കപ്പെട്ടു.