വിശുദ്ധ സൈമണ്‍ സ്റ്റോക്ക് (1168-1268) : മെയ് 16

വിശുദ്ധ സൈമണ്‍ സ്റ്റോക്ക് (1168-1268) : മെയ് 16
Published on
പരി. കന്യകാമറിയം 1251 ജൂലൈ 16-ന് സൈമണു പ്രത്യക്ഷപ്പെട്ട് ബ്രൗണ്‍ നിറത്തിലുള്ള "സ്‌കാപ്പുലര്‍" (വെന്തിങ്ങ) നല്‍കിയെന്നാണു പാരമ്പര്യം. വെന്തിങ്ങ നല്‍കിക്കൊണ്ട് മാതാവു നല്‍കിയ വാഗ്ദാനം ഇതാണ്:" ഇതു ധരിച്ചുകൊണ്ടു മരിക്കുന്നവര്‍ രക്ഷപ്രാപിക്കും." വെന്തിങ്ങാ ഭക്തിയുടെ പ്രചാരകനും സൈമണാണ്.

ഇംഗ്ലണ്ടില്‍ കെന്റാണ് സൈമണ്‍ സ്റ്റോക്കിന്റെ ജന്മദേശം. എങ്കിലും ജനനം കൃത്യമായി എയില്‍സ്‌ഫോര്‍ഡിലാണ്. 12-ാമത്തെ വയസ്സില്‍ സന്ന്യാസജീവിതം ആരംഭിച്ചത്രേ!

ഒരു വലിയ ഓക്കുമരത്തിന്റെ ഉള്ളിലായിരുന്നു തപസ്സ്. അങ്ങനെ 63 വര്‍ഷം പിന്നിട്ടു. 'സഞ്ചരിക്കുന്ന ഉപദേശി' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1240-ല്‍ കര്‍മ്മലീത്താ സഭയില്‍ ചേര്‍ന്നു.

ഇംഗ്ലണ്ടില്‍ കര്‍മ്മലീത്താസഭ ആരംഭിച്ച ഉടനെയായിരുന്നു അത്. മുസ്ലീമുകള്‍ കര്‍മ്മലീത്താസഭയെ ജറൂസലത്തുനിന്ന് ആട്ടിപ്പായിച്ചിരുന്നു.

1247-ല്‍ സൈമണ്‍ കര്‍മ്മലീത്താസഭയുടെ ആറാമത്തെ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ദ്ധക്യത്തിലും സന്ന്യാസസഭയുടെ പ്രചാരത്തിനുവേണ്ടി അദ്ദേഹം ഓടിനടന്നു.

യുവസന്ന്യാസിമാര്‍ക്ക് ട്രെയിനിംഗ് കൊടുക്കാനായി അനേകം ഭവനങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അവ മിക്കതും കേമ്പ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ്, പാരീസ്, ബൊറാണ്‍ തുടങ്ങിയ വിദ്യാഭ്യാസകേന്ദ്രങ്ങളിലായിരുന്നു.

സഭയുടെ നിയമങ്ങളും പരിഷ്‌കരിച്ചു. പരി. കന്യകാമറിയം 1251 ജൂലൈ 16-ന് സൈമണു പ്രത്യക്ഷപ്പെട്ട് ബ്രൗണ്‍ നിറത്തിലുള്ള "സ്‌കാപ്പുലര്‍" (വെന്തിങ്ങ) നല്‍കിയെന്നാണു പാരമ്പര്യം. വെന്തിങ്ങ നല്‍കിക്കൊണ്ട് മാതാവു നല്‍കിയ വാഗ്ദാനം ഇതാണ്:"

ഇതു ധരിച്ചുകൊണ്ടു മരിക്കുന്നവര്‍ രക്ഷപ്രാപിക്കും." വെന്തിങ്ങാ ഭക്തിയുടെ പ്രചാരകനും സൈമണാണ്.
1265 മെയ് 16-ന് സൈമണ്‍ സ്റ്റോക്ക് ദിവംഗതനായി.

നിയമപ്രകാരം സൈമണെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ നൂറ്റാണ്ടുകളായി വണങ്ങിപ്പോരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org