വിശുദ്ധ ടൂറിബിയസ് (1538-1606) : മാര്‍ച്ച് 23 

വിശുദ്ധ ടൂറിബിയസ് (1538-1606) : മാര്‍ച്ച് 23 
Published on
ക്രിസ്തു പറഞ്ഞത് ഞാന്‍ സത്യമാണെന്നാണ്; ഞാന്‍ ആചാരമാണെന്നല്ല വിശാലമായ അതിരൂപതയിലൂടെ നടന്നുതന്നെ ഏതാണ്ട് 50,000 മൈല്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടത്രേ. ആ യാത്രയില്‍ ഏകദേശം അഞ്ചുലക്ഷം പേരെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തിയെന്നു പറയപ്പെടുന്നു. അക്കൂട്ടത്തില്‍ പെടുന്നവരാണ് വി. മാര്‍ട്ടിന്‍ ഡി പോറസും വി. റോസും.

സ്‌പെയിനിലെ പ്രസിദ്ധമായ സലമാങ്കാ യൂണിവേഴ്‌സിറ്റിയില്‍ ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസ്സറായിരുന്നു വി. ടൂറിബിയസ്. അദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകളും അഗാധമായ ഭക്തിയും മനസ്സിലാക്കിയ രാജാവ് ഫിലിപ്പ് II 1575 ല്‍ ഗ്രാനഡായിലെ "മതകുറ്റവിചാരണ" കോടതിയുടെ പ്രസിഡന്റായി ടൂറിബിയസിനെ നിയമിച്ചു. 1580 ല്‍ പെറുവില്‍ ലിമായുടെ ആര്‍ച്ചുബിഷപ്പായി അദ്ദേഹം നിയമിതനായി. അതേറ്റെടുക്കാന്‍ താല്പര്യമില്ലായിരുന്നെങ്കിലും, നിര്‍ബന്ധത്തിനു വഴങ്ങി പൗരോഹിത്യവും ആര്‍ച്ചു ബിഷപ്പ്സ്ഥാനവും സ്വീകരിച്ചുകൊണ്ട് 1581 ല്‍ അദ്ദേഹം പെറുവില്‍ എത്തി.
അവിശ്വസനീയമായ ശുഷ്‌കാന്തിയോടെ അദ്ദേഹം ലിമായുടെ ആര്‍ച്ചുബിഷപ്പായി 26 വര്‍ഷം സേവനം ചെയ്തു. അവിടത്തെ ജനങ്ങളുടെ വിശ്വാസജീവിതത്തിലുണ്ടായിരുന്ന അനേകം തിന്മകള്‍ – അന്ധവിശ്വാസങ്ങളും അനാചാരങ്ങളും – ഉന്മൂലനം ചെയ്തു. ടൂറിബിയസ് പറഞ്ഞു: ക്രിസ്തു പറഞ്ഞത് ഞാന്‍ സത്യമാണെന്നാണ്; ഞാന്‍ ആചാരമാണെന്നല്ല വിശാലമായ അതിരൂപതയിലൂടെ നടന്നുതന്നെ ഏതാണ്ട് 50,000 മൈല്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടത്രേ. ആ യാത്രയില്‍ ഏകദേശം അഞ്ചുലക്ഷം പേരെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തിയെന്നു പറയപ്പെടുന്നു. അക്കൂട്ടത്തില്‍ പെടുന്നവരാണ് വി. മാര്‍ട്ടിന്‍ ഡി പോറസും വി. റോസും.
കൂടാതെ, അനേകം സ്‌കൂളുകളും ആശുപത്രികളും മഠങ്ങളും ചാപ്പലുകളും അദ്ദേഹം പണികഴിപ്പിച്ചു. ആദ്യത്തെ അമേരിക്കന്‍ സെമിനാരിയും 1591 ല്‍ അദ്ദേഹം ലിമായില്‍ പണികഴിപ്പിച്ചു
1606 മാര്‍ച്ച് 23 നായിരുന്നു അദ്ദേഹം അവസാനത്തെ ശ്വാസം എടുത്തത്. പോപ്പ് ബനഡിക്ട് XIII 1726 ല്‍ ടൂറിബിയസിനെ വിശുദ്ധനായി നാമകരണം ചെയ്തു.

സമയം നമ്മുടെ സ്വന്തമല്ല. അതുകൊണ്ട് അതിന്റെ വ്യക്തമായ കണക്കു സൂക്ഷിക്കുവാന്‍ നമുക്കു ഉത്തരവാദിത്വമുണ്ട്.
വി. ടൂറിബിയസ്

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org