വിശുദ്ധ ഫൗസ്റ്റീനസും വിശുദ്ധ ജോവിറ്റയും (120) : ഫെബ്രുവരി 15

വിശുദ്ധ ഫൗസ്റ്റീനസും വിശുദ്ധ ജോവിറ്റയും (120) : ഫെബ്രുവരി 15
Published on
ഇറ്റലിയിലെ ബ്രേഷ്യ എന്ന സ്ഥലത്താണ് ഫൗസ്റ്റീനസ്, ജോവിറ്റ എന്നീ സഹോദരങ്ങള്‍ ജനിച്ചത്. അഡ്രിയന്‍ ചക്രവര്‍ത്തിയുടെ ക്രൂരമായ മതപീഡനകാലത്ത് വൈദികനായ ഫൗസ്റ്റീനസും ഡീക്കന്‍ ജോവിറ്റയും സധൈര്യം ദൈവവചനം പ്രസംഗിച്ചുകൊണ്ടിരുന്നു. ജയില്‍വാസമോ ശാരീരികപീഡനങ്ങളോ സാമ്പത്തികലാഭമോ ഒന്നും അവരെ ആ പ്രവൃത്തിയില്‍നിന്നു പിന്തിരിപ്പിച്ചില്ല.

സമ്പന്നകുടുംബത്തില്‍ പിറന്ന അവരിരുവരും നാട്ടില്‍ ജനശ്രദ്ധ നേടിയിരുന്നു. അവര്‍ക്കെതിരെ ഒരു പ്രലോഭനവും വിജയിക്കില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ചക്രവര്‍ത്തിയുടെ അനുവാദത്തോടെ അവരെ തടവിലാക്കുകയും വാളിനിരയാക്കുകയും ചെയ്തു. കാലം ഏതാണ്ട് 120 ആണ്.
ആദ്യകാലം മുതല്‍ വിശുദ്ധരായ ഫൗസ്റ്റീനസും ജോവിറ്റയും അവരുടെ ജന്മനാടായ ബ്രേഷ്യനഗരത്തിന്റെ പ്രധാന മധ്യസ്ഥരായി അറിയപ്പെട്ടിരുന്നു. രക്തസാക്ഷികളുടെ പല ലിസ്റ്റിലും ഇവരുടെ പേരുകള്‍ കാണുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org