തുര്‍ക്കിയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു

തുര്‍ക്കിയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു
Published on

ഭരണകൂടത്തിന്റെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ തുര്‍ക്കിയില്‍ ക്രൈസ്തവരെ പീഡിപ്പിക്കുകയാണെന്ന് ജര്‍മ്മനിയിലെ മതകാര്യ പണ്ഡിതനായ അലക്‌സാണ്ടര്‍ ഗോര്‍ലാഷ് ആരോപിച്ചു. ലോകത്തിലെ ഏറ്റവും പുരാതനമായ ക്രൈസ്തവസമൂഹങ്ങളിലൊന്നാണ് തുര്‍ക്കിയിലേത്. എന്നാല്‍ വ്യവസ്ഥാപിതമായ വിവേചനത്തിലൂടെ വര്‍ഷങ്ങള്‍ കൊണ്ട് ഈ സമൂഹത്തെ തികച്ചും ബലഹീനമാക്കി. ഇപ്പോള്‍ തുര്‍ക്കി ജനസംഖ്യയുടെ 0.2 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. പ്രസിഡന്റ് തയ്യിബ് എര്‍ദോഗാന്‍ ഉള്‍പ്പെടെ ജനസംഖ്യയുടെ ഭൂരിപക്ഷവും മുസ്ലീങ്ങളാണ്. തുര്‍ക്കി ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും ഇസ്ലാമികരാഷ്ട്രങ്ങളുടെ ശൈലിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്ന രീതിയാണു ഭരണകൂടത്തിന്റേതെന്നു ഗോര്‍ലാഷ് കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org