യു എസ്: ജെസ്യൂട്ട് വിശ്രമമന്ദിരത്തിലെ ആറു വൈദികര്‍ മരണമടഞ്ഞു

Published on

അമേരിക്കയിലെ ഫിലാദെല്‍ഫിയായില്‍ സെന്‍റ് ജോസഫ്സ് യൂണിവേഴ്സിറ്റിയിലെ ഈശോസഭാ ആശ്രമത്തോടു ചേര്‍ന്നു വിശ്രമജീവിതം നയിക്കുകയായിരുന്ന ആറു വൈദികര്‍ കോവിഡ് മൂലം മരണമടഞ്ഞു. രണ്ടാഴ്ചയ്ക്കിടയിലായിരുന്നു ആറു പേരുടേയും മരണം. വിവിധ സേവനരംഗങ്ങളില്‍ നിന്നു വിരമിച്ച 17 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഫോര്‍ധാം യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകനായി വിരമിച്ച 88 കാരനായ ഫാ. ജി റിച്ചാര്‍ഡ് ഡിംലറാണ് ആദ്യം മരണമടഞ്ഞത്. എല്ലാവരും 75-നു മേല്‍ പ്രായമുള്ളവരാണ്. മരണങ്ങളെ തുടര്‍ന്ന് വിശ്രമമന്ദിരം താത്കാലികമായി അടയ്ക്കുകയും ആവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം തുറക്കുകയും ചെയ്തതായി ഈശോസഭാ പ്രൊവിന്‍ഷ്യല്‍ വക്താവ് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org