ഉത്തര കൊറിയയിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ക്ഷണം

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണാധികാരി കിം ജോംഗ് ഉന്‍ തന്‍റെ രാജ്യത്തേയ്ക്കു ക്ഷണിച്ചിട്ടുള്ളതായി ദക്ഷിണ കൊറിയയുടെ വക്താവ് അറിയിച്ചു. ദ.കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അദ്ദേഹം വത്തിക്കാനിലെത്തിയാണ് മാര്‍പാപ്പയെ കാണുക. ഈ സന്ദര്‍ഭത്തില്‍ ദക്ഷിണ കൊറിയയുടെ ക്ഷണം അദ്ദേഹം മാര്‍പാപ്പയ്ക്കു കൈമാറുമെന്നാണ് ദ.കൊറിയ അറിയിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ഒരു കത്തോലിക്കാ വിശ്വാസിയാണ്. കൊറിയന്‍ ഉപഭൂഖണ്ഡത്തിന്‍റെ സമാധാനത്തിനുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ അര്‍പ്പിക്കുന്ന ഒരു ദിവ്യബലിയിലും അദ്ദേഹം വത്തിക്കാനില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ മാസം ഇരു കൊറിയന്‍ നേതാക്കളും പങ്കെടുത്ത ഒരു ഉച്ചകോടി നടന്നിരുന്നു. അവിടെ വച്ചാണ് മാര്‍പാപ്പയെ ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോണ്‍ഗ്യാംഗിലേയ്ക്കു ക്ഷണിക്കാന്‍ തനിക്കു താത്പര്യമുണ്ടെന്നു കിം ജോംഗ് ഉന്‍ ദ.കൊറിയന്‍ മേധാവിയെ അറിയിച്ചത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അമേരിക്കയുമായി പുരോഗമിക്കുന്നുണ്ട്. കൊറിയന്‍ സമാധാനത്തിനുവേണ്ടി ദക്ഷിണ കൊറിയയിലെ കത്തോലിക്കാസഭയും സജീവമായ ഇടപെടല്‍ നടത്തി വരുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റുമായും ദക്ഷിണ കൊറിയയുമായും സംഭാഷണങ്ങള്‍ സാദ്ധ്യമാക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിശ്രമങ്ങളും നിര്‍ണായകമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org