കൊച്ചി: ദീര്‍ഘകാലം കെസിബിസി ബൈബിള്‍ കമ്മീഷനെയും ബൈബിള്‍ സൊസൈറ്റിയെയും നയിച്ച ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്‍റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന വചനസര്‍ഗപ്രതിഭാ പുരസ്കാരത്തിന് 2019-ലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നതായി കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.റ്റി. അറിയിച്ചു. ബൈബിള്‍ മേഖലയിലെ ക്രിയാത്മകസംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയാണു പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25000 രൂപ ക്യാഷ് അവാര്‍ഡും പ്രശംസാഫലകവുമാണ് പുരസ്കാരം.
ഈ വര്‍ഷം അവാര്‍ഡിനായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ സൈബര്‍/ഡിജിറ്റല്‍ മേഖലയിലുള്ള ബൈബിള്‍ അടിസ്ഥാനമാക്കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം നല്കുന്നത്. സിനിമ, ഹ്രസ്വചിത്രങ്ങള്‍, ഓഡിയോ/വീഡിയോ ഗെയിംസ്, വെബ്സൈറ്റ്, ബ്ലോഗ്, ആനിമേഷന്‍, ആപ്ലിക്കേഷന്‍സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജാതിമതഭേദമെന്യേ ആരും അവാര്‍ഡിനു പരിഗണിക്കപ്പെടും. പരിഗണനാര്‍ഹരായവരുടെ പേരുകള്‍ ആര്‍ക്കും നിര്‍ദേശിക്കാവുന്നതാണ്.
2019 ഓഗസ്റ്റ് 31-നു മുമ്പ് സെക്രട്ടറി, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി, പി.ഒ.സി., പാലാരിവട്ടം, പി.ബി. നമ്പര്‍ 2251, കൊച്ചി – 682 025 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ സമര്‍ പ്പിക്കേണ്ടത്. ഫോണ്‍: 0484-2805897. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralabiblesociety.com.