പുനഃസംഘടന: വത്തിക്കാന്‍റെ മാധ്യമസാന്നിദ്ധ്യം ശക്തമായി

വത്തിക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളെ പുനഃസംഘടിപ്പിച്ച് സംയുക്തമായി പ്രവര്‍ത്തനമാരംഭിച്ചത് മാധ്യമരംഗത്തെ സഭയുടെ സാന്നിദ്ധ്യം ശക്തമാക്കാന്‍ സഹായിച്ചതായി വിലയിരുത്തല്‍. സമൂഹമാധ്യമരംഗത്തു വിശേഷിച്ചും കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഈ ഏകീകരണം വഴിതെളിച്ചിട്ടുണ്ട്. ഫേസ്ബുക്, ട്വിറ്റര്‍, യുട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലായി 4 കോടി ആളുകളിലേയ്ക്ക് വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്‍റെ സന്ദേശങ്ങള്‍ ഇപ്പോള്‍ എത്തിച്ചേരുന്നു. ഫേസ് ബുക്കില്‍ ആരംഭിച്ച ഗ്ലോബല്‍ പേജില്‍ ദിവസങ്ങള്‍ക്കകം 30 ലക്ഷം ഫോളോവര്‍മാരായി. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജെര്‍മ്മന്‍, സ്പാനിഷ്, പോര്‍ട്ടുഗീസ് എന്നിങ്ങനെ ആറു ഭാഷകളില്‍ ഫേസ്ബുക്കില്‍ വത്തിക്കാന്‍ മാ ധ്യമവിഭാഗത്തിന്‍റെ സന്ദേശങ്ങള്‍ വരുന്നുണ്ട്. മാര്‍പാപ്പയുടെ നേരിട്ടുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇതിനു പുറമെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org