സന്ദര്‍ശകര്‍ക്കു വാക്‌സിന്‍ നിര്‍ബന്ധമാക്കി വത്തിക്കാന്‍

സന്ദര്‍ശകര്‍ക്കു വാക്‌സിന്‍ നിര്‍ബന്ധമാക്കി വത്തിക്കാന്‍
Published on

കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കുകയോ കോ വിഡ് ബാധയില്‍ നിന്നു മുക്തരാകുകയോ പരിശോധനയില്‍ നെഗറ്റീവ് ആകുകയോ ചെയ്തവരെ മാത്ര മേ വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിലേയ്ക്കു പ്രവേശി പ്പിക്കേണ്ടതുള്ളൂ എന്നു ഭരണകൂടം തീരുമാനിച്ചു. തീര്‍ത്ഥാടകര്‍, ജീവനക്കാര്‍, മറ്റു സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കെല്ലാം ബാധകമായിരിക്കും ഇതെന്ന് ഉത്തരവു പുറപ്പെടുവിച്ച സിറ്റി സ്റ്റേറ്റ് ഭരണകൂടത്തി ന്റെ പ്രസിഡന്റ് കാര്‍ഡിനല്‍ ഗ്വിസെപ്പെ ബെര്‍ത്തെ ല്ലോ പറഞ്ഞു. ഇറ്റലിയുടെ പൊതുവായ നിയന്ത്രണ ങ്ങളുടെ ചുവടുപിടിച്ചാണ് വത്തിക്കാന്‍ സിറ്റിയിലെ യും നിയന്ത്രണങ്ങള്‍. വത്തിക്കാന്‍ സിറ്റിക്കു പുറത്തുള്ള പ്രമുഖ കത്തീഡ്രലുകള്‍ സന്ദര്‍ശിക്കുന്നതിനു കോവിഡ് നിയന്ത്രണങ്ങള്‍ നേരത്തെ ബാധകമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org