വത്തിക്കാന്‍ മ്യൂസിയങ്ങളില്‍ 56 ലക്ഷം സന്ദര്‍ശകര്‍ കുറഞ്ഞു

വത്തിക്കാന്‍ മ്യൂസിയങ്ങളില്‍ 56 ലക്ഷം സന്ദര്‍ശകര്‍ കുറഞ്ഞു

കോവിഡ് പകര്‍ച്ചവ്യാധി മൂലം വത്തിക്കാന്‍ മ്യൂസിയങ്ങള്‍ ഏതാനും മാസങ്ങള്‍ അടച്ചിട്ട 2020-ല്‍ വത്തിക്കാന്‍ മ്യൂസിയങ്ങളിലെ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത് വന്‍ കുറവ്. 2019-ല്‍ 68 ലക്ഷം യാത്രക്കാരാണ് വത്തിക്കാന്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചതെങ്കില്‍ 2020-ല്‍ സന്ദര്‍ശകരുടെ എണ്ണം 13 ലക്ഷം മാത്രമായിരുന്നു. അതായത് 82 ശതമാനത്തിന്റെ കുറവ്. ലോകത്തില്‍ തന്നെ ഏറ്റവുമധികം സന്ദര്‍ശകരുള്ള മ്യസിയങ്ങളാണു വത്തിക്കാനിലേത്. സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പനയാണ് വത്തിക്കാന്റെ പ്രധാന വരുമാനങ്ങളിലൊന്ന്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മ്യൂസിയങ്ങള്‍ വീണ്ടും തുറന്നിട്ടുണ്ട്. മാസ്‌ക് ഇവിടെ നിര്‍ബന്ധമാണ്. ഇറ്റലിയില്‍ ഈ മാസവും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org