കൈയെഴുത്തുപ്രതികളുടെ പഠനത്തിനു സുസജ്ജമായി വത്തിക്കാന്‍ വെബ്‌സൈറ്റ്

കൈയെഴുത്തുപ്രതികളുടെ പഠനത്തിനു സുസജ്ജമായി വത്തിക്കാന്‍ വെബ്‌സൈറ്റ്

ചരിത്രപ്രധാനമായ കൈയെഴുത്തു രേഖകളുടെ പഠനം എളുപ്പമാക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി വത്തിക്കാന്‍ ലൈബ്രറിയുടെ വെബ്‌സൈറ്റ് നവീകരിക്കുകയും പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയും ചെയ്തു. തിരയുന്ന രേഖകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സന്ദര്‍ശകരെ സഹായിക്കുന്ന വിധത്തിലാണു നവീകരണമെന്നു ലൈബ്രറി അദ്ധ്യക്ഷനായ മോണ്‍. സെസാറെ പസിനി പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള സന്ദര്‍ശനവും പഠനവും ദുഷ്‌കരമായിരിക്കെ വെബ്‌സൈറ്റ് നവീകരണം പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 16-ാം നൂറ്റാണ്ടിനു മുമ്പു മുതലുള്ള രേഖകള്‍ ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പരിശോധിക്കാനാകും.

കത്തോലിക്കാസഭയുടെ ഔദ്യോഗികമായ ലൈബ്രറിയുടെ ആരംഭം പതിനാലാം നൂറ്റാണ്ടിലാണെന്നാണു ചരിത്രം. രേഖകള്‍ പണ്ഡിതരുടെ പഠനത്തിനായി സൂക്ഷിക്കേണ്ടതാണെന്ന ഒരു പേപ്പല്‍ ഉത്തരവ് 1475-ല്‍ ഉണ്ടായിട്ടുണ്ട്. ഇന്നും വത്തിക്കാന്‍ ലൈബ്രറി സ്ഥിതി ചെയ്യുന്ന കെട്ടിടം 16-ാം നൂറ്റാണ്ടി ന്റെ രണ്ടാം പകുതിയില്‍ നിര്‍മ്മിച്ചതാണ്. 1.8 ലക്ഷം കൈയെഴുത്തു രേഖകള്‍, 16 ല ക്ഷം അച്ചടിച്ച പുസ്തകങ്ങള്‍, മൂന്നു ലക്ഷത്തിലേറെ നാണയങ്ങളും മെഡലുകളും, ആയിരകണക്കിനു രേഖാചിത്രങ്ങള്‍, രണ്ടു ലക്ഷത്തിലേറെ ഫോട്ടോകള്‍ തുടങ്ങിയവ വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org