വെല്ലൂര്‍ ബിഷപ് സൗന്ദര രാജുവിന് അന്ത്യാഞ്ജലി

വെല്ലൂര്‍ ബിഷപ് സൗന്ദര രാജുവിന് അന്ത്യാഞ്ജലി
Published on

അന്തരിച്ച വെല്ലൂര്‍ ബിഷപ് സൗന്ദര രാജു പെരിയനായകത്തിന് അന്ത്യാഞ്ജലി. എഴുപതുകാരനായ ബിഷപ് ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. വെല്ലൂര്‍ സെന്‍റ് തോമസ് ഹോസ്പിറ്റലില്‍ മാര്‍ച്ച് 21 നായിരുന്നു അന്ത്യം.

1949-ല്‍ തമിഴ് നാട്ടിലെ തിരുവണ്ണാമലയിലെ കോലപ്പലൂരില്‍ ജനിച്ച ഇദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് 1983-ല്‍ വൈദിക പട്ടമേറ്റു. വെല്ലൂര്‍ രൂപതയുടെ ആറാമത്തെ മെത്രാനായി 2006 ആഗസ്റ്റ് 24-ന് അഭിഷിക്തനായി. ഇംഗ്ളണ്ടില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ബിഷപ് സൗന്ദരരാജു സാമ്പത്തീക ശാസ്ത്രത്തില്‍ ട്രിച്ചി ഭാരതീദാസന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുപ്പട്ടൂര്‍ സേക്രഡ് ഹാര്‍ട്ട് കോളജില്‍ പ്രഫസറും വൈസ് പ്രിന്‍സിപ്പാളും പ്രിന്‍സിപ്പാളുമായിരുന്നു. ചെന്നൈ പെരമ്പൂര്‍ സെന്‍റ് ലൂര്‍ദ്ദ്സ് തീര്‍ത്ഥ കേന്ദ്രത്തിന്‍റെ റെക്ടര്‍, വെല്ലുര്‍ ഗാന്ധി നഗര്‍ ഡോണ്‍ ബോസ്കോയുടെ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 36 വര്‍ഷം വൈദികനായും 13 വര്‍ഷം മെത്രാനായും സേവനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org