വെനിസ്വേല: തിരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്നതിനെതിരെ സഭ

വെനിസ്വേല: തിരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്നതിനെതിരെ സഭ

വെനിസ്വേലായില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഏഴു മാസം കൂടി വൈകിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കത്തോലിക്കാസഭ പ്രതികരിച്ചു. ജനാധിപത്യം വ്യക്തതയോടും സുതാര്യതയോടും കൂടിയാണ് ഏതു രാജ്യത്തും പ്രവര്‍ത്തിക്കേണ്ടതെന്നും എന്നാല്‍ വേനിസ്വേലായില്‍ അത് അങ്ങനെയല്ലെന്നും വെനിസ്വേലന്‍ മെത്രാന്‍ സംഘത്തിന്‍റെ മുന്‍ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ദിയേഗോ പാദ്രോണ്‍ പറഞ്ഞു. തിരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് അദ്ദേ ഹം ചൂണ്ടിക്കാട്ടി. പുരോഗമനവാദിയായ പ്രസിഡന്‍റ് നിക്കോളാസ് മാദുരോയുടെ ഭരണത്തിന്‍ കീഴില്‍ വെനിസ്വേലാ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. 2018- ലെ വിലക്കയറ്റം 2300 ശതമാനമായിരിക്കുമെന്നാണ് ഐ.എം.എഫിന്‍റെ പ്രവചനം. വെനിസ്വേലന്‍ ഗവണ്‍മെന്‍റ് മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടത്തുന്നുവെന്ന പരാതിയും സഭയ്ക്കുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org