വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു

വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു

അങ്കമാലി: കേരള പ്രതികരണവേദിയുടെ ആഭിമുഖ്യത്തില്‍ വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് പ്രതികരണവേദി ഏര്‍പ്പെടുത്തിയ വാര്‍ഷിക പെന്‍ഷന്‍ വിതരണം ചെയ്തു.

വെടിവെപ്പില്‍ മരിച്ച കോലഞ്ചേരി പൗലോസ് (കൊറ്റമം), കുരിയപ്പറമ്പന്‍ വറീത് (മറ്റൂര്‍), മാടശ്ശേരി ദേവസി (കാലടി), മുക്കടപള്ളന്‍ വറീത് (കൊറ്റമം), കോച്ചപ്പിള്ളി പാപ്പച്ചന്‍ (കൈപ്പട്ടൂര്‍), കെഴുക്കാടന്‍ പുതുശ്ശേരി പൗലോ (മറ്റൂര്‍), ചെമ്പിശ്ശേരി വറീത് (മറ്റൂര്‍) എന്നിവരുടെ കുടുംബാംഗങ്ങളെത്തി പെന്‍ഷന്‍ തുക കൈപ്പറ്റി.

59-ാം അനുസ്മരണത്തിന്‍റെ ഭാഗമായി അങ്കമാലി ബസിലിക്കാ പള്ളി സിമിത്തേരിയില്‍ റീത്ത് സമര്‍പ്പണത്തിനും അനുസ്മരണ പ്രാര്‍ത്ഥനകള്‍ക്കും ശേഷം പള്ളി അങ്കണത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം റെക്ടര്‍ റവ. ഡോ. കുരിയാക്കോസ് മുണ്ടാടന്‍ ഉദ് ഘാടനം ചെയ്തു. പ്രതികരണവേദി ചെയര്‍മാന്‍ ജോസ് വാപ്പാലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വിമോചന സമര നേതാവ് അഡ്വ. ഗര്‍വ്വാസീസ് അരീക്കല്‍ അനുസ്മരണപ്രഭാക്ഷണം നടത്തി. ടി. ഡി. ഡേവീഡ്. പി.ഐ. നാദിര്‍ഷ, ഷൈബി പാപ്പച്ചന്‍, കെ.പി. ഗെയിന്‍, ആന്‍റണി ഞാളിയത്ത്, എം.ഒ. ആന്‍റണി, കെ.ജെ. ജോസ്, പി.വി. സജീവന്‍, ബാബു സാനി, അഡ്വ. പി.വി. പോള്‍, എന്‍. ആര്‍. രാമചന്ദ്രന്‍നായര്‍, ലക്സി ജോയ് എന്നിവര്‍ പ്രസംഗിച്ചു. വിമോചനസമരത്തില്‍ വെടിയേറ്റ് മൃതപ്രായനായി ജീവിതം തള്ളിനീക്കുന്ന അങ്കമാലി തളിയപ്പുറം വര്‍ഗ്ഗീസ് തോമസിനെ വീട്ടിലെത്തി ഉപകാരം നല്‍കി പ്രതികരണവേദി ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org