പ്രളയശേഷമുള്ള വിഷചികിത്സ

അങ്കമാലി: പ്രളയത്തെ തുടര്‍ന്ന് പാമ്പു കടിയേറ്റ് വരുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതായും കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ അന്‍പതോളം പേരാണ് പാമ്പു കടിയേറ്റ് ചികിത്സയ്ക്ക് എത്തിയതെന്നും ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു. ഭൂരിഭാഗം പേര്‍ക്കും അണലിയുടെ കടിയാണ് ഏറ്റത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് ഏറെയും. കടിയേറ്റവരില്‍ ഭൂരിഭാഗവും പ്രളയത്തെത്തുടര്‍ന്ന് വീടും പരിസരവും വൃത്തിയാക്കുവാന്‍ വന്നവരാണ്.

മാളങ്ങളില്‍ വെള്ളം കയറിയതിനെതുടര്‍ന്നാണ് പാമ്പുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. കഴിഞ്ഞ 40 വര്‍ഷമായി വിഷചികിത്സ യ്ക്ക് പ്രത്യേകം തീവ്രപരിചരണ യൂണിറ്റ് ഇവിടെ പ്രവര്‍ ത്തിച്ചുവരുന്നതായി സീനിയര്‍ ഫിസിഷ്യനും നെഫ്രോളജിസ്റ്റും വിഷചികിത്സാ വിദഗ്ധനുമായ ഡോ. ജോസഫ് കെ. ജോസഫ് പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ അര ലക്ഷത്തോളം പേര്‍ക്ക് ഇവിടെ വിഷ ചികിത്സ നല്‍കിയിട്ടുണ്ട്. 25 വര്‍ഷമായി വിഷ ചികിത്സയ്ക്കായി ഇവിടെ തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിക്കുന്നു. പാമ്പു കടിയേറ്റാല്‍ അടിയന്തര ചികിത്സ നല്‍കാനുള്ള ലോകോത്തര സംവിധാനങ്ങള്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ വിഷ ചികിത്സാ തീവ്രപരിചരണ വി ഭാഗത്തില്‍ 24 മണിക്കൂറും ലഭ്യമാണെന്ന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു. എമര്‍ജന്‍സി വിഭാഗത്തിലേയ്ക്കു വിളിക്കേണ്ട നമ്പര്‍: 9061623000.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org