വിശുദ്ധനാട്ടിലേയ്ക്കുള്ള തീര്‍ത്ഥാടനം പ്രോത്സാഹിപ്പിക്കണമെന്ന് അധികാരികള്‍

വിശുദ്ധനാട്ടിലേയ്ക്കുള്ള തീര്‍ത്ഥാടനം പ്രോത്സാഹിപ്പിക്കണമെന്ന് അധികാരികള്‍

യേശു നടക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത വിശുദ്ധനാട്ടിലേയ്ക്കുള്ള യാത്രകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു ജെറുസലേമിലെ കത്തോലിക്കാ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഫ്രാന്‍സിസ്കന്‍ വൈദികര്‍ പറയുന്നു. സുവിശേഷവത്കരണത്തിനും കത്തോലിക്കരുടെ പുനഃസുവിശേഷവത്കരണത്തിനുമുള്ള ശക്തമായ ഉപാധിയാണ് വിശുദ്ധനാടു തീര്‍ത്ഥാടനമെന്നു ജെറുസലേമിലെ ഫാ. അത്തനാസിയൂസ് മക്കോറാ ഒഎഫ്എം പറഞ്ഞു.

മഷിക്കു പകരം ശിലകള്‍ കൊണ്ടെഴുതപ്പെട്ട അഞ്ചാമത്തെ സുവിശേഷമാണ് വിശുദ്ധനാട് എന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഫ്രാന്‍സിസ്കന്‍ വൈദികര്‍ ഓര്‍മ്മിപ്പിച്ചു. ഇസ്രായേലിലും പലസ്തീനിലും ലെബനോന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലുമായിട്ടാണ് വിശുദ്ധനാട്ടിലെ ക്രിസ്ത്യന്‍ തീര്‍ത്ഥകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

നിരവധി മാനസാന്തരങ്ങള്‍ക്കു വിശുദ്ധനാട്ടില്‍ ക്രിസ്തുവിന്‍റെ ജീവിതമരങ്ങേറിയ വിവിധ സ്ഥലങ്ങള്‍ ഇന്നും സാക്ഷ്യം വഹിക്കുന്നുണ്ടെന്നു ഫാ. മക്കോറാ പറഞ്ഞു. രക്ഷാകരസംഭവമരങ്ങേറിയ സ്ഥലങ്ങളിലൂടെയുള്ള യാത്രകള്‍ സ്വന്തം വിശ്വാസത്തെ പുനരൂജ്ജീവിപ്പിക്കാനും സുവിശേഷത്തെ വ്യത്യസ്തമായ ഒരു മാര്‍ഗത്തിലൂടെ കൂടുതല്‍ ഉള്‍ക്കൊള്ളുവാനും ക്രൈസ്തവരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org