കോവിഡ് വിമുക്തിക്കായി ഒരു ആഗോളപദ്ധതി വേണം : മാര്‍പാപ്പ

കോവിഡ് വിമുക്തിക്കായി ഒരു ആഗോളപദ്ധതി വേണം : മാര്‍പാപ്പ

കോവിഡ് പകര്‍ച്ചവ്യാധിയില്‍ നിന്നു മോചനം നേടുന്നതിനു ഒരു ആഗോളപദ്ധതി രൂപീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ലോകസമ്പദ്‌വ്യവസ്ഥയെ പുനഃനിര്‍ മ്മിക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി ആവശ്യമാണെന്നും ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും സമ്മേളനങ്ങള്‍ക്കയച്ച സന്ദേശത്തില്‍ മാര്‍പാപ്പ വ്യക്തമാക്കി.

ഒറ്റയ്‌ക്കൊറ്റയ്ക്ക് ആവിഷ്‌കരിച്ച പദ്ധതികള്‍ ലയിപ്പിക്കുന്നതിനെ കുറിച്ച് നിരവധി രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നിലവിലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതോ പുതിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതോ ആയ ആഗോളപദ്ധതികള്‍ ഇപ്പോള്‍ ആവശ്യമാണ്. എല്ലാ ജനതകളുടെയും സമഗ്രമായ മനുഷ്യവികസനം സാദ്ധ്യമാക്കുന്നതിന് അന്താരാഷ്ട്ര ബന്ധങ്ങളുടെ നവശൃംഘല രൂപീകരിക്കേണ്ടതുണ്ട്. തീരുമാനമെടുക്കുന്ന പക്രിയയില്‍ ദരിദ്ര-വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുകയും അന്താരാഷ്ട്ര വിപണിയിലേയ്ക്ക് അവയ്ക്കു കൂടുതല്‍ പ്രവേശനം സാദ്ധ്യമാക്കുകയും ചെയ്യേണ്ടതുണ്ട് – മാര്‍പാപ്പ പറഞ്ഞു.

കോവിഡ് ലോകത്തില്‍ സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവും രാഷ്ട്രീയവുമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അതിനെ മറികടക്കാന്‍ കഴിയുന്ന ഒരു മാതൃകയാണു സൃഷ്ടിക്കേണ്ടത്. എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതും യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതും സ്ഥിരതയുള്ളതുമായ ഒരു മാതൃകയായിരിക്കണമത്. തങ്ങളുടേതായ അഭിലാഷങ്ങള്‍ കരസ്ഥമാക്കാന്‍ വ്യക്തികളെയും സ മൂഹങ്ങളെയും സഹായിക്കുന്നതും പൊതുനന്മയ്ക്ക് അനുഗുണമായതുമായിരിക്കണം ആ മാതൃക – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org