ഉത്തര്‍പ്രദേശിലെ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം

ഉത്തര്‍പ്രദേശിലെ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം

ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേയ്ക്ക് യാത്ര ചെ യ്യുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രൊവിന്‍സിലെ രണ്ട് യുവസന്യാസിനികളും, രണ്ട് സന്യാസാര്‍ത്ഥിനികളും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയി നില്‍ നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്ക പ്പെടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യശ്രദ്ധ ആവശ്യപ്പെടുന്നതുമാണെന്ന് കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.
ഝാന്‍സിയില്‍ വച്ച് െ്രെകസ്തവ മിഷനറിമാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രതിഷേധ ജ്വാല സംഘ ടിപ്പിച്ചു. വികാരി ഫാ. ജോണ്‍ പുതുവ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിശ്വാസസമൂ ഹം പ്രതിഷേധ ജ്വാലയില്‍ പങ്കുകൊണ്ടു.
കന്യാസ്ത്രീകളെ വര്‍ഗീയവാദികള്‍ അധിക്ഷേ പിച്ചതിലും കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നട ത്തിയതിലും പ്രതിഷേധിച്ചു കത്തോലിക്ക കോണ്‍ഗ്ര സ് കാഞ്ഞൂര്‍ കിഴക്കുംഭാഗം ഇന്‍ഫന്റ് ജീസസ് യൂ ണിറ്റ് പ്രതിഷേധ സംഗമം നടത്തി. വികാരി ഫാ. സു ബിന്‍ പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സജി പള്ളി പ്പാടന്‍, യു.ജെ. ജെയിംസ്, സിജോ പൈനാടത്ത്, എം.ഐ. ദേവസിക്കുട്ടി, ദീപ ബിജന്‍, ജോസഫ് ഇട ശേരി, ദേവസിക്കുട്ടി വട്ടോലി തുടങ്ങിയവര്‍ പ്രസംഗി ച്ചു.
പുത്തന്‍പീടിക സെന്റ് ആന്റണീസ് ചര്‍ച്ച് കുടും ബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ ന്ന പ്രതിഷേധയോഗം വികാരി ഫാ. റാഫേല്‍ താണ്ണി ശ്ശേരി ഉദ്ഘാടനം ചെയ്തു. ആന്റോ തൊറയന്‍ ഫാ നിന്റോ കണ്ണംമ്പുഴ, സിസ്റ്റര്‍ ജിത പോള്‍, കെ.എ സൈമണ്‍, ജെസ്സി വര്‍ഗീസ്, ലൂയീസ് താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സന്യാസിനിമാര്‍ക്കെതിരെ അതിക്രമം നടത്തിയ വര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേ രള കാത്തലിക് ഫെഡറേഷന്‍ യുപി-കേന്ദ്രസര്‍ക്കാ രുകളോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ എവിടെയാണെ ങ്കിലും ആതുര, കാരുണ്യശുശ്രൂഷ നടത്തിവരുന്ന ഏതോരാള്‍ക്കെതിരെയും ഉണ്ടാകാവുന്ന പീഢന ശ്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ പ്രത്യേക നിയമം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കണം. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ. ജോസഫിന്റെ അ ദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡോ. മേരി റെജീന, പ്രഷീല ബാബു, രാജു ഈരാശ്ശേരില്‍, ഡേ വീസ് തുളുവത്ത്, മേരി കുര്യന്‍, സജിജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org