വനിതാ ദിനാചരണവും പ്രമേഹരോഗ ബോധവത്കരണവും

വനിതാ ദിനാചരണവും പ്രമേഹരോഗ ബോധവത്കരണവും

ഫോട്ടോ: കണ്ണമ്പിള്ളീസ് ഡയബെറ്റിസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാചരണം നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുനിത ഡിക്സൺ ഉദ്ഘാടനം ചെയ്യുന്നു.ഡോ.ജോണി ജെ.കണ്ണമ്പിളളി.ഫാ.ജോസ് കൊളുത്തുവെള്ളിൽ, കുമാരി വൻ ഷിക, റോസമ്മ കണ്ണമ്പിള്ളി, ഡോ. സിസ്റ്റർ ആൻജോ, സിസ്റ്റർ ജയ്സി ജോൺ, ഫാ.പീറ്റർ തിരുതനത്തിൽ എന്നിവർ സമീപം.

കണ്ണമ്പിളളീസ് ഡയബറ്റിസ് സെൻററിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും പ്രമേഹ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സഹൃദയ ഡയറ ക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൊച്ചി നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്സൺ ഉദ്ഘാടനം ചെയ്തു. ശരിയായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ പ്രമേഹം പോലുള്ള ജീവിത ശൈലീ രോഗങ്ങളേയും കാൻസർ പോലുള്ള മാരകരോഗങ്ങളേയും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റി നിർത്തുന്നതിൽ വീട്ടമ്മമാർക്ക് നിർണായക പങ്കു വഹിക്കാനാകുമെന്ന് സുനിത ഡിക്സൺ അഭിപ്രായപ്പെട്ടു. ടൈപ്പ് വൺ പ്രമേഹ രോഗത്തെ അതിജീവിച്ച് എസ്.എസ്.എൽ.സി.പരീക്ഷയിൽ 99 ശതമാനം മാർക്ക് കരസ്ഥമാക്കിയ കുമാരി വൻഷികയെ യോഗത്തിൽ പുരസ്കാരം നൽകി ആദരിച്ചു. ഡോ. ജോണി ജെ.കണ്ണമ്പിള്ളി പ്രമേഹ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി.ഫാ.പീറ്റർ  തിരുതനത്തിൽ, റോസമ്മ കണ്ണമ്പിള്ളി, ഡോ.സിസ്റ്റർ ആൻജോ,  സിസ്റ്റർ ജയ് സി ജോൺ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org