വേള്‍ഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമ ഏഷ്യന്‍ കോണ്‍ഫ്രന്‍സ്

വേള്‍ഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമയുടെ മൂന്നാമത് ഏഷ്യന്‍ സമ്മേളനവും പത്താമത് ദേശീയ കൗണ്‍സിലും ഗോവയില്‍ നടന്നു. സമാധാനത്തിന്‍റെയും പ്രത്യാശയുടെയും ഫാത്തിമാ സന്ദേശം പ്രചരിപ്പിക്കുകയാണ് സമ്മേളനത്തിന്‍റെയും ഈ കൂട്ടായ്മയുടെയും ലക്ഷ്യം.

കല്‍ക്കട്ട ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, വേള്‍ഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമയുടെ അന്തര്‍ദേശീയ പ്രസിഡന്‍റ് പ്രഫ. അമേരിക്കോ പാബ്ളോ ലോപ്പസ്, ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് മച്ചാഡോ, ഗോവ ആര്‍ച്ചുബിഷപ് പിലിപ്പ് നേരി, മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ, ഡോ. സെല്‍സിയോ ഡയസ്, ദേശീയ പ്രസിഡന്‍റ് ഫാ. സണ്ണി മത്തായി മേനോന്‍കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. 1917 ല്‍ ഫാത്തിമയില്‍ പരി.കന്യാമറിയം പ്രത്യക്ഷപ്പെട്ട് മൂന്നു കുട്ടികള്‍ക്ക് നല്‍കിയ സന്ദേശം അനുദാവനം ചെയ്യുന്നവരുടെ പ്രത്യേക കൂട്ടയ്മയായ ഈ സംഘടനയ്ക്ക് 2010 ല്‍ വത്തിക്കാന്‍ പൊന്തിഫിക്കല്‍ പദവി നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org