‘സേവ്യര്‍ ഹോംസ്’ വീടുകളുടെ താക്കോല്‍ ദാനം

‘സേവ്യര്‍ ഹോംസ്’ വീടുകളുടെ താക്കോല്‍ ദാനം

കറുകുറ്റി: ഫൊറോനാ ഇടവക വീണ്ടും ജീവകാരുണ്യ മാതൃകയായി! നാലു കുടുംബങ്ങള്‍ നിലവില്‍ താമസിച്ചു വരുന്ന ഇടവകയുടെ 'സേവ്യര്‍ ഹോംസ്' പാര്‍പ്പിട സമുച്ചയത്തിലാണ് രണ്ടു വീടുകള്‍ കൂടി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വീടും സ്ഥലവുമില്ലാത്ത രണ്ടു നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കിയത്.

ഫരീദാബാദ് രൂപത നിയുക്ത സഹായ മെത്രാന്‍ മാര്‍. ജോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികനായി വെഞ്ചെരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ഫൊറോനാ വികാരി ഡോ. പോള്‍ തേനായന്‍റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 29 ന് വൈകീട്ട് 'സേവ്യര്‍ ഹോംസ്' അങ്കണത്തില്‍ കൂടിയ ഹ്രസ്വമായ സമ്മേളനത്തില്‍, വികാരിയുടെ സ്വാഗതത്തിനും പദ്ധതി വിവരണത്തിനും ശേഷം മാര്‍ പുത്തന്‍വീട്ടില്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി,

ഫാ. പോള്‍ ചക്കിയെന്‍, ഫാ. ടോണി മാളിയേക്കല്‍, സിസ്റ്റേഴ്സ്, കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഷാജു തെക്കേക്കര, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കേന്ദ്രസമിതി അംഗങ്ങള്‍, ഇടവക പ്രതിനിധികള്‍, നിര്‍മ്മാണത്തില്‍ സഹകരിച്ചവര്‍, സേവ്യര്‍ ഹോംസ് കുടുംബാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വൈസ് ചെയര്‍മാന്‍ ഷാജു അച്ചിനിമാടന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. സമ്മേളന ശേഷം ജോസ് പിതാവ് സേവ്യര്‍ ഹോംസ് കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. സ്നേഹവിരുന്നോടെ സമാപിച്ച കൂട്ടായ്മയില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org