യുവജനങ്ങള്‍ വെല്ലുവിളികള്‍ അതിജീവിച്ചു മുന്നേറേണ്ടവര്‍ -മാര്‍ ആലഞ്ചേരി

Published on

മാറി വരുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ വെല്ലുവിളികള്‍ നേരിട്ട് അതിനെ അതിജീവിച്ചു മുന്നേറാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിപ്പിച്ചു. കൊച്ചിയില്‍ നടന്ന കെസിവൈഎം സംസ്ഥാന സംയുക്ത സിന്‍ഡിക്കേറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. കെസിവൈഎമ്മിന്‍റെ യൂണിറ്റു തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും സംസ്ഥാന സമിതി രൂപീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനും കര്‍ദിനാള്‍ പ്രാകശനം ചെയ്തു.

കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് ബിജോ പി ബാബു അധ്യക്ഷനായിരുന്നു. യോഗത്തില്‍ വച്ച് 2020 വര്‍ഷത്തെ സംസ്ഥാന ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തു. സ്ഥാനമൊഴിയുന്ന ഭാരവാഹികള്‍ക്ക് ആദരങ്ങള്‍ അര്‍പ്പിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org